പൊതുഗതാഗത സംവിധാനങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇന്ന് മനോരഞ്ജന് കൂടിയുള്ള വേദിയാണ്..
ഉദാഹരണം ബസ്..
തിരക്കു കുറഞ്ഞ ബസില്‍ കയറിയാലുടന്‍ മൊത്തത്തില്‍ ഒന്ന് ഓടിച്ചു നോക്കുക..
കൂട്ടത്തില്‍ മഞ്ഞ തലമുടി,രണ്ട് പോക്കറ്റുള്ള ഷര്‍ട്ട് ഇങ്ങിനെയുള്ള ഒറ്റക്കിരിക്കുന്ന ആളെ കണ്ടാല്‍( കാണും; കാണാതിരിക്കില്ല) നിസ്സംശയം ആ സീറ്റ് തീര്‍ത്തും യാദൃശ്ചികമെന്ന മുഖഭാവത്തോടെ തിരഞ്ഞെടുക്കണം.
യുദ്ധസമാനമായ വരുംനിമിഷങ്ങളില്‍ മഞ്ഞമുടിയന്‍ ഒരു തല്ലുതന്നാലും പ്രാണന്‍ പിരിഞ്ഞൊന്നും പോകാന്‍ സാധ്യത ഇല്ലയെന്നും ഉറപ്പിക്കാവുന്നതാണ്
ഭാഷാ വരമ്പുകള്‍ (ലാംഗ്വേജ് ബാരിയര്‍) ഉണ്ടോയെന്നറിയാന്‍ ഇരിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം ഉപയോഗിക്കുന്നതിനോടൊപ്പം "ഉൗമ്പന്‍ സാണ്ടിയുടെ റോഡും കൊള്ളാം; ബസും കൊള്ളാം!!" താളത്തില്‍ പ്രസ്താവന ഇറക്കണം..
മറുപടി 'ശരിയാ' 'അതേ' എന്നൊക്കെ പറയുന്നതില്‍ നിന്നും ഭാഷാപ്രശ്നം സോള്‍വ്ഡ്..
സീറ്റിലേക്കുള്ള ഫ്രീ ഫാള്‍ അണ്ടര്‍ ഗ്രാവിറ്റി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ബുദ്ധിമുട്ട് കണക്കിലെടുക്കാതെ മഞ്ഞത്തലമുടിയുടെ വശത്തുള്ള കൈ ട്രൈസെപ്സ്, വിംഗ്സ് എന്നിവ പരമാവധി വിരിഞ്ഞു ഉരഞ്ഞ് നില്‍ക്കും പോലെ സ്ഥാപിക്കുക..
ടിക്കറ്റ് കരസ്ഥമാക്കുന്ന പ്രക്രിയക്ക് മുന്‍പ് പേഴ്സ് ഏത് പോക്കറ്റിലായാലും മഞ്ഞത്തലയുടെ വശത്തെ പാന്റ് പോക്കറ്റില്‍ കൈ ഇടണം..കഴിയുമെങ്കില്‍ കറന്‍സി നോട്ടുകളെല്ലാമെടുത്ത് എണ്ണുകയുമാവാം..
അപ്പര്‍ ബോഡിയിലെ മസിലുകളില്‍ ആത്മവിശ്വാസക്കുറവ് തോന്നിത്തുടങ്ങുമ്പോള്‍ തൈസ് (തുടയിലെ മസില്‍) കൂടി ഉപയോഗിക്കാവുന്നതാണ്..അതും പറ്റിയില്ലെങ്കില്‍ സ്വന്തം ശരീരം താളാത്മകമായി ചൊറിയുകയുമാവാം..
ഇതിനിടയില്‍ പള്ളി, അമ്പലം, പരിചയക്കാര്‍, വീട്ടുകാര്‍ എന്നിവയോടുള്ള ഭയ, ഭക്തി, സ്നേഹ, ബഹുമാനങ്ങള്‍ നേരിട്ടും മൊബൈല്‍ വഴിയും പ്രകടിപ്പിക്കണം.
മൊബൈല്‍ എടുത്ത് ഔദ്യോധികകാര്യങ്ങളിലും ഒരല്‍പ്പം വ്യാപൃതനാകണം
കൂട്ടത്തിലാരും കേള്‍ക്കാത്ത പാട്ടുകള്‍ക്ക് താളം പിടിത്തവുമാകാം..
ചേഷ്ടകള്‍ കാട്ടുചോല പോലെ അനസ്യൂതം തുടരുന്നതില്‍ അസ്വസ്ഥനായി മഞ്ഞത്തലയന്‍ മുഖത്തേക്ക് തറപ്പിച്ച് നോക്കിയാല്‍ ശ്രദ്ധികരുത്..
'ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ'യെന്ന അടുത്ത ലെവലിന് 'ഇല്ലല്ലോ ഭായീ' യെന്ന് പറയണം..
മനസ്സിലെ മാസ്മരലോകത്തില്‍ ഭായിയാവാന്‍ വരാത്തവനെ വാക്കുകൊണ്ടെങ്കിലും..നമ്മളാരാ മോന്‍..
അതുകൊണ്ടും കലിപ്പ് തീര്‍ന്നില്ലെങ്കില്‍ വീട്ടില്‍ കെട്ടിയവളെ (അങ്ങിനെ ഒരു തമാശക്കാരിയുമുണ്ടത്രെ) വിളിച്ച് ആടിന് പാലും കുഞ്ഞിനു പിണ്ണാക്കും കൊടുത്തോ എന്നന്വേഷിച്ച് ഇറങ്ങണ്ട സ്ഥലത്ത് ഒരു യോഗീവര്യനെ പോലെ തിരിഞ്ഞുനോക്കാതെ ഇറങ്ങി പോവണം..
ഇതേസമയം മഞ്ഞത്തലയന്‍ എന്താണാവോ ചിന്തിക്കുന്നത്...ഇത്രയും കാശും മസിലും മള്‍ട്ടി ടാസ്കിംഗ് എബിലിറ്റികളുമുള്ളൊരാള്‍ എന്നെ പ്രണയിച്ച് ഇങ്ങനെ..ഹോ..വിളറിയ വെള്ളമുഖം ചുവന്നു കാണുമോ?? അതോ സ്വന്തം കൈക്കുഞ്ഞിനെ മടിയില്‍ വെച്ചുകൊണ്ടു പോലും ഇത്തരം മനോരഞ്ജന്‍ ആഘോഷിക്കുന്ന; പെരുമാറ്റവൈകല്യങ്ങളെ പോലും നെഞ്ചിലേറ്റുന്ന നാടിന്റെ അവസ്ഥയില്‍ വേദനിക്കുമോ? രോക്ഷം കൊള്ളുമോ?