Wednesday, 26 August 2015

പ്രായ്ശ്ചിത്തം

ഒരിക്കലുമണിയാത്ത വളകളും ഒരു ഖണ്ഡികപോലും വായിച്ചുതീര്‍ക്കാനാവാത്ത പുസ്തകങ്ങളും കാട്ടിത്തന്ന ഒരു പെണ്‍കുട്ടി.എളുപ്പത്തില്‍ ചിതറിപ്പോവുന്ന ശ്രദ്ധയും സ്വപ്നങ്ങളും.പക്ഷേ,കണ്ണുകളില്‍ പൂത്തിരിയും ഉടമസ്ഥനെ കണ്ട പട്ടിക്കുട്ടിയുടെ ശ്വാസഗതിയും.

അസാധാരണമെന്തോ തന്നിലുണ്ടെന്ന് ഒരാളെങ്കിലും പറഞ്ഞുകേള്‍ക്കണമെന്നുണ്ടായിരുന്നു പാവത്തിന്.

അസ്വഭാവികതയെ അസാധാരണത്വമെന്ന് വിളിക്കാനാവില്ലെന്നൊരു മുരടന്‍ ചിന്തയോടെ ഹാസ്യഭാവം മുഖത്തുവരുത്തി.പൂത്തിരി കത്തിത്തീര്‍ന്നോയെന്ന് പിന്നീടൊരിക്കലും അന്വേഷിച്ചതുമില്ല.

പക്ഷേ പാപബോധം.

പ്രായ്ശ്ചിത്തം ; അസ്വാഭാവികതയുടെ വക്താവാകുകയെന്നതായിരുന്നു -അസാധാരണമൊന്നുമില്ലായെങ്കിലും..

No comments:

Post a Comment