അവനവന്റെ ഭ്രാന്തില്‍ രമിക്കും വരെ
അവനവന്റെ ചിതയില്‍ ഒടുങ്ങുംവരെ
തുടരുന്ന അലച്ചില്‍
കാലുവെന്ത പട്ടികണക്കെ
മുഖങ്ങളിലൂടെ
മുഖങ്ങള്‍ തേടി
മുഖങ്ങള്‍ മാറ്റി
മുഖം മറച്ചും
ഇനിയുമെത്രനാള്‍??
വിരസം; അനിശ്ചിതം..
വിഷാദരോഗിക്കു പിറന്നാളാശംസകള്‍..
No comments:
Post a Comment