Saturday, 28 November 2020
അക്കര
Sunday, 22 November 2020
DSLR കഥകള്‍
Monday, 2 November 2020
സാമൂഹികപരിഷ്കരണമാണു സാറേ ഇവന്റെ മെയിന്‍!!
എന്റെ ജീവിതം കുറ്റിയടിച്ച് കെട്ടിയ പൈയ്യിനേപ്പോലെ പലപ്പോഴും ഒരേ പാറ്റേണിലായിപ്പോവുന്നതിന്റെ കാരണം മനസ്സിലാവാഞ്ഞിട്ടല്ല!
അത് ഈ പരസ്യപ്രസ്താവനകള്‍ക്കൊണ്ടു തന്നെയാണ്!!!
'തുറന്ന ജീവിതം' എന്നു ഒപ്റ്റിമിസ്റ്റിക്കായും 'വിടുവായത്തരം' എന്നു പെസിമിസ്റ്റിക്കായും പറയാവുന്ന സംഗതി.
എന്റെ ഭൂരിഭാഗം പരിചയക്കാരും ഇപ്പോള്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലുണ്ട്.നമ്മുടെ ഉത്തരാധുനീക നിലപാടുകളെല്ലാം എല്ലാവരും വായിച്ച് മനസ്സില്‍ സംഗ്രഹിച്ച് പല രീതിയില്‍ അവധിക്ക് വെച്ചിട്ടുമുണ്ട്!
"ആഹാ..അവനു ഞങ്ങളെ പുച്ഛമാണല്ലേ?എന്തുമാത്രം പുച്ഛിക്കുമെന്ന് നോക്കാം!"
"കുളമായിക്കിടക്കുന്നത് ഒറ്റക്ക് അടുക്കിപ്പെറുക്കലാണിവന്റെ വീക്ക്നെസ്സെങ്കില്‍ അവനു അടുക്കിപ്പെറുക്കാന്‍ കുറേക്കൂടി കുളമാക്കി കൊടുത്തേക്കാം!" (ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്!)
ജീവിതം ചെറുതാണെന്ന ചെറിയ പേടി ഉള്ളതിനാല്‍ ഇവ്വക വിലകുറഞ്ഞ പണികള്‍ക്ക് നിന്നുകൊടുക്കാതെ ഞാനിങ്ങനെ ഓട്ടത്തിലായിരുന്നു.
ലോകം മുഴുവന്‍ പരിഷ്കരിക്കല്‍ എന്റെ ജോലി അല്ലേയല്ല.ഞാന്‍ പണമായി
പ്രതിഫലം വാങ്ങുന്ന ജോലികള്‍ സംതൃപ്തിയോടെ ചെയ്യാന്‍ ആവശ്യമായത് എത്ര വേദനാജനകമെങ്കിലും ഏറ്റെടുക്കാറുണ്ട്.
അതെല്ലാം വലിയ തെറ്റാണെന്ന് മനസ്സിലാവുന്നു.
ഓടാനുള്ള വലിയോരു കാരണം പ്രശ്നങ്ങള്‍ പങ്കു വെക്കാന്‍ ശരിയായ വേദി ഇല്ലാതാകുന്നതു കൊണ്ടു കൂടിയാണ്!!
ഞാനെന്റെ വേദനകള്‍ പങ്കു വെക്കാന്‍ ശ്രമിച്ചവരൊക്കെ വെറുതേ കാട് അടച്ചു വെടി വെക്കുകയായിരുന്നു എന്നു വേദനയോടെ പറയേണ്ടി വരും..അതിന് ഞാനും ഉത്തരവാദിയാണ്.ബന്ധങ്ങളെ തിരഞ്ഞെടുത്തതിലും വളര്‍ത്തിയതിലുമുള്ള എന്റെ അപാകതകള്‍ തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ അടച്ചുകൊണ്ടിരുന്നത്.
മിക്കപ്പോഴും ദൈവവിശ്വാസമാണ് ബ്രോഡ് സ്പെക്ട്രം മരുന്ന്.കാക്ക കൊണ്ടുപോയ മുട്ടായിക്കു പകരം തന്റെ തന്നെ തള്ളവിരല്‍ വായില്‍ തിരുകപ്പെട്ട ഒരു കുഞ്ഞിന്റെ വികാരമാണ് ആത്മീയതയും ഭൗതികതയും കലര്‍ത്തുമ്പോള്‍ ഉണ്ടാവുന്നത്.
പിന്നെ ഉള്ളത് അടച്ചു വിമര്‍ശിക്കലാണ്.ഇനിയിതും പറഞ്ഞ് ഇങ്ങോട്ട് വരരുതെന്ന മട്ടില്‍.
പിന്നെയുള്ളതാണ് ക്ളാസ്സിക്.ഗുണ്ടായിസം..നിന്നെ തൊട്ടാല്‍ തൊട്ടവനെ ഞങ്ങള്‍ തട്ടും.
ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് അമിക്കബിളായ സൊലൂഷന്‍ തരാന്‍ ശ്രമിക്കുന്നൊരാള്‍ ഇപ്പോള്‍ ഇടക്കിടെ ഫോണില്‍ വരാറുണ്ട്..അവളെയോര്‍ത്ത് ഞാന്‍ സന്തുഷ്ടനുമാണ്.
പ്രശ്നങ്ങള്‍ ആരോടൊക്കെ പറയണമെന്നത് അടുത്ത പ്രശ്നം!!!ഞാന്‍ നിഴലു പോലെ ഒരു അലോപ്പതി വൈദ്യന്റെ കൂടെ പന്തീരാണ്ടു നടന്നാലും വിദ്യാഭ്യാസയോഗ്യത ഇല്ലാതെ സര്‍ജറി ചെയ്യാന്‍ എനിക്കാവുമെന്ന് തോന്നുന്നില്ല.ഞാന്‍ മാത്രം ക്വാളിഫൈ ചെയ്ത ജോലി ചെയ്യാന്‍ അദ്ദേഹത്തിനുമാവില്ല.
സമൂഹം ഓരോ ജോലി ഓരോരുത്തര്‍ക്കു വിഭജിച്ചു കൊടുത്തിരിക്കുന്നത് സുഗമമായ നടത്തിപ്പിനാണ്.താങ്കള്‍ ഒപ്പിടാന്‍ പോകുന്ന രേഖയുടെ വിശദാംശം പറഞ്ഞാലേ ഈ പേന വിലയ്ക്ക് തരൂ എന്ന് ഒരു കടക്കാരന്‍ നയതന്ത്രപ്രതിനിധിയോട് പറഞ്ഞാല്‍ അതിനെ 'മനുഷ്യത്വം' എന്നൊക്കെ നിര്‍വ്വചിക്കാന്‍ ഒരുപാട് തൊഴില്‍ രഹിതരുണ്ടാവും..തീര്‍ച്ച..
ജോലിയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും സൗഹൃദവും എന്റര്‍ടെയിന്‍മെന്റുമൊക്കെ വെവ്വേറെ സംഗതികളാണത്രെ!!
ആലോചിച്ചിട്ട് എന്റെ പ്രശ്നത്തിന്
ഒരൊറ്റ പരിഹാരമേ ഉള്ളൂ..
സോഷ്യല്‍ മീഡിയ എല്ലാം ഡിലീറ്റി പുതിയതങ്ങ് തുടങ്ങുക..കുപ്പി എറിഞ്ഞ് പൊട്ടിക്കുന്നതിന്റെയും ഡ്രം അടിച്ച് കര്‍ണ്ണപുടം തകര്‍ക്കുന്നതിന്റെയും ചേരി തിരിഞ്ഞ് തല കീറുന്നതിനെ പ്രമോട്ട് ചെയ്യുന്നതിന്റെയും കുറേ പോസ്റ്റുകള്‍ കുത്തി നിറക്കുക..
വരാനുള്ളവന്‍ കുളമായത് നന്നാക്കുന്നവനല്ല,കുളമായത് വീണ്ടും കുളമാക്കുന്നവനാണെന്നൊരു തോന്നല്‍ സോഷ്യല്‍ മീഡിയ ശാസ്ത്രജ്ഞര്‍ക്കുണ്ടായാല്‍ ഒരുപക്ഷേ നുമ്മക്ക് ഇത്തിരി ഫ്രീ ടൈം കിട്ടിയേനെ✌️ഐഡിയ എങ്ങിനെയുണ്ട്??!!