അശ്ളീലം പറയലെന്ന് വിളിച്ച് അതിനെ തരം താഴ്ത്താമോ എന്നറിയില്ല..വെട്ടിത്തുറന്നുള്ള പ്രതികരണങ്ങള്‍ എന്ന് വിളിക്കാമെന്നു തോന്നുന്നു.എല്ലാ ഗ്രൂപ്പിലും കാണും ഇത്തരം ഒരാളെങ്കിലും.
പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റ് അത്ര ശക്തമല്ലാത്ത മിഡിലീസ്റ്റിലെ ഒരു രാജ്യത്താണ് ഈ കഥ.
അരിക്കൂണുപോലെ മുളച്ചു നില്‍ക്കുന്ന കമ്പനികളുടെ ചരക്കിടപാടുകളുടെ രേഖകളും,ഉത്പന്നങ്ങളുടെ സാമ്പിളുകളും,ഓണ്‍ലൈനില്‍ സ്റ്റാഫുകള്‍ വാങ്ങുന്ന സാധനങ്ങളുമെല്ലാം കൊണ്ടെത്തിക്കുന്നത് കൊറിയര്‍ കമ്പനിക്കാരാണ്.
ആ ex,ഈ ex,ഫെഡ്ex എന്നിങ്ങനെ ഒരു ex കമ്പനിക്കാരന്‍ ഞങ്ങളുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
പേരു പറയാന്‍ താത്പര്യമില്ലാത്തതിനെ X എന്നു വിളിക്കുന്ന ആചാരത്തിന്റെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ നമുക്കയാളുടെ കമ്പനിയെ X ex എന്നു വിളിക്കാവുന്നതാണ്.
ആളു വളരെ ഊര്‍ജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരനാണ്.കഠിനാധ്വാനിയുമാണെന്ന് പ്രവര്‍ത്തനരീതി കണ്ടാല്‍ മനസ്സിലാകാവുന്നതേയുള്ളൂ.
ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഇടപെടലുകള്‍ക്കൊണ്ടും എല്ലാവരേയും കൈയ്യിലെടുത്ത ഒരാളാണെങ്കിലും ജോലിക്ക് പുറത്തേയ്ക്ക് ആ നല്ല ഇമ്പ്രഷനെ അയാള്‍ മുതലെടുത്തിട്ടില്ല..എടുത്തു പറയാന്‍ കാരണം അങ്ങിനേയും ആളുകളുണ്ട് എന്നതാണ്.സേവനം ചെയ്ത് സന്തോഷിപ്പിച്ച് ആ സന്തോഷത്തെ ചൂഷണം ചെയ്യുന്ന പലരേയും പരിചയപ്പെടാനിടയായിട്ടുണ്ട്.പറഞ്ഞുവന്നത് ഇയാള്‍ അത്തരത്തില്‍ ഒരാളല്ല.
അങ്ങിനെയൊരു ദിവസം അയാളും ജോലിക്കു പുറത്ത്,വ്യക്തിപരമായ ഒരു സഹായം ഞങ്ങളോട് ചോദിച്ചു!ആരും ചോദിച്ചു പോയേക്കാവുന്ന,തീര്‍ത്തും
മാനുഷികമായ ഒരു സഹായമാണ്.വലിച്ചു നീട്ടി വിഷയത്തെ (കൂടുതല്‍)കുളമാക്കുന്നില്ല.വെളിയിടങ്ങളില്‍ മൂത്രശങ്ക തീര്‍ക്കുന്നത് കുറ്റകരമായ ആ രാജ്യത്ത് കമ്പനി വക വാഷ് റൂം ഉപയോഗിക്കാനുള്ള അനുവാദമാണ് ടിയാന്‍ ആരാഞ്ഞത്.
"അതേയ്,നിങ്ങടെ ബാത്റൂമൊന്നു യൂസു ചെയ്യാമോ?"
"അതിനെന്താ?ചെയ്തോളൂ!"
"എവിടെയാ സംഗതി?"
"ദാ ഈ കോറിഡോറിന്റെ അങ്ങേയറ്റം"
"അയ്യോ!അവിടെയാണോ?
സാറൊണ്ടെന്ന് തോന്നുന്നല്ലോ ഇവിടെ......
പൊറത്തു കാറു കിടക്കുന്നു..
സാറിന്റെ റൂമിന്റെ മുമ്പിക്കൂടെ പോണം അല്ലിയോ.." X ex മാന്‍ നിര്‍ത്തി നിര്‍ത്തി ആലോചിച്ച് പറഞ്ഞു.അമിതസ്വാതന്ത്ര്യം എടുക്കരുതല്ലോ!
"അതൊന്നും കുഴപ്പമില്ല ബ്രോ!"
"എന്നാലും...സാറു പിടിക്കുമോ?"
"സാറു പിടിച്ചു മുള്ളിക്കത്തൊന്നുമില്ല.താന്‍ തന്നെ പിടിച്ച് മുള്ളണം.തന്റെ അവിടെ ഒക്കെ സാറാണോ...?"വെട്ടിത്തുറക്കല്‍ കൂട്ടുകാരനിടപെട്ടു.
ചിരി പടര്‍ന്നു.
No comments:
Post a Comment