Friday, 25 August 2017

ദൈവനിഷേധി

"വിശ്വാസകാര്യങ്ങളിലൊക്കെ ഇത്തിരി പിറകോട്ടാണല്ലേ?"

"അങ്ങിനെയൊന്നുമില്ല."

"നമുക്കൊന്നു പ്രാര്‍ത്ഥിച്ചാലോ?"

"ശരി."

"ഒരു വറുത്ത മീന്‍ കാണുന്നുണ്ടല്ലോ.അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യേക സംഭവങ്ങള്‍??"

"ഉച്ചയായില്ലേ.അതുകൊണ്ടായിരിക്കും വറുത്ത മീന്‍.വേറെ സംഭവമൊന്നുമില്ല."

"വെള്ളത്തില്‍ വീണു പേടിച്ചിട്ടുണ്ടോ?"

"ഒാര്‍മ്മയില്ല."

"ജോസ് എന്നു പേരുള്ള ആരെങ്കിലും കുടുംബത്തിലുണ്ടോ?"

"എന്താണ് സാറേ!!ഒരു ജോസോ മാത്യുവോ ഇല്ലാത്ത ഏതെങ്കിലും നസ്രാണി കുടുംബം ഉണ്ടോ?"

ദൈവനിഷേധിയാണല്ലേ???

No comments:

Post a Comment