നടക്കാനിഷ്ടമാണ്..
പരിചയമുള്ള മുഖങ്ങളെ നോക്കി അറിയാതെ മുഖം വിടര്‍ത്തണം..അപരിചിതത്വം പ്രതിഫലിക്കുമ്പോള്‍ പിറകിലേക്ക് ചിന്തിച്ച് ആശ്വസിക്കണം..
നടവഴിയോരത്തെ ചെറുസന്തോഷങ്ങള്‍ കണ്ടും മുഖം വിടര്‍ത്തണം..അപരിചിതത്വം പ്രതിഫലിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവരണം..
കറുത്തചരടുകളെ സര്‍പ്പങ്ങളെന്ന് നിനച്ച് ഞെട്ടിത്തരിക്കണം..ഈ മണ്ണില്‍ കറുത്ത സര്‍പ്പങ്ങള്‍ കാഴ്ചബംഗ്ളാവുകളില്‍ മാത്രമെന്ന് ഓര്‍ത്ത് സ്വയം പരിഹസിക്കണം...
ഒടുക്കം മുള്ള് നെഞ്ചിലേറ്റുവാങ്ങി കാല്‍വെള്ള കാത്ത പാദുകങ്ങള്‍ വിരലില്‍ തന്ന തഴമ്പിന്റെ വേദന മാത്രമോര്‍ത്ത് കാലുകഴുകണം..
No comments:
Post a Comment