"നിന്നെയന്വേഷിച്ച് ഒരാള് വന്നിരുന്നു!"
"ആരാ?"
"പേര് പറഞ്ഞില്ല.കറുത്ത്,മെലിഞ്ഞ്, പൊക്കമുള്ള,കൈയ്യില് ചരടൊക്കെ കെട്ടിയ,പാന്റിട്ട ആളാണ്."
"ചെറിയ കഷണ്ടി ആണോ?"
"ആ..അതുതന്നെ"
വര്‍ഗ്ഗീകരണങ്ങളിങ്ങനെ തുടങ്ങുകയാണ്.പണ്ടെങ്ങാണ്ടോ അന്ധന്‍സ് എലഫെന്റിനെ കണ്ട കഥയോടൊക്കെ കൂട്ടി വായിക്കാനാവും ഇമ്മാതിരി വ്യവഹാരങ്ങളെ.
മനുഷ്യനുണ്ടാക്കിയ എല്ലാ സംവിധാനങ്ങളും ഇത്തരത്തില്‍ സമാനതകളുടേയും വ്യത്യാസങ്ങളുടേയും അടിത്തറയിലാണ് നില നില്‍ക്കുന്നതത്രെ!കറുത്തവന്‍,വെളുത്തവന്‍,ആണ്,പെണ്ണ്,പണിയെടുക്കുന്നവര്‍,പണിയെടുപ്പിക്കുന്നവര്‍,യോഗ്യതയുള്ളവര്‍,വ്യാജന്‍ അങ്ങിനെയങ്ങനെ സമാനതകള്‍ ഏറെയാണ്...വ്യത്യാസങ്ങളും...
ഇതെന്തിനാണ് എല്ലാവരേയും നമ്മളിങ്ങനെ പല തട്ടുകളിലാക്കുന്നത്?
എല്ലാത്തിനേയും വിശദീകരിക്കുവാനും മനസ്സിലാക്കാനും മനസ്സിലാക്കിക്കുവാനും നമുക്ക് കഴിയും അഥവാ കഴിയണം എന്നൊരു പിടിവാശിയായിരിക്കും കാരണം!!
പക്ഷേ തരംതിരിച്ചും വര്‍ഗ്ഗീകരിച്ചും നമ്മള്‍ കൂട്ടിവെക്കുന്നത് വെറും ഭാഷാപരമായ പ്രത്യേകതയായി തന്നെ അടങ്ങിയൊതുങ്ങി നിലനില്‍ക്കുന്നുണ്ടോ?
ഉണ്ടാവില്ല..സമാനതകളും വ്യത്യാസങ്ങളും വര്‍ഗ്ഗീകരണവും കാലാകാലങ്ങളായി വിധിയെഴുതുന്ന ദൈവത്തിന്റെ സ്ഥാനം അലങ്കരിച്ചു പോരുകയാണ്!!