Sunday, 24 September 2017

കര്‍മ്മപഥം

കൃത്യമായ കര്‍മ്മപഥമില്ലാത്ത ഒരേയൊരു ജീവി മനുഷ്യനായിരിക്കും.

"അങ്ങേര്‍ക്ക് കൈയ്യുംകഴുകി ചോറിന്റെ നടുക്ക് കുഴീം കുത്തി പാറപോലങ്ങ് ഇരുന്നാ മതിയല്ലോ!".ചാറുകറി ഒലിച്ചു പോകാതെ മിക്സ് ചെയ്യാനാണ് ചോറിന് നടുക്ക് കുഴി കുത്തുന്നത്.അപ്പന്‍ രാവും പകലും പറമ്പില്‍ നിന്നു കയറാതെ ചോര നീരാക്കി പണിയെടുക്കുമെങ്കിലും പണം കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് അമ്മയുടെ ഈ ക്രൂരപരിഹാസം.പണം കൈകാര്യം ചെയ്യുന്നവര്‍ക്ക് എവിടെയും ശകലം ഗൗരവവും മുഷ്കുമൊക്കെ അനുവദനീയമാണല്ലോ.തിണ്ണയിലെ കസേരയില്‍ അപ്പന്റെ മടിയിലിരുന്ന് കേട്ട കഥകളില്‍ ഒരുപാട് ചിന്തകളും ഒളിപ്പിച്ചിരുന്നോ?!വേണ്ടതിനപ്പുറവും ഇപ്പുറവുമൊക്കെ ചെയ്യുന്നതല്ലേ എല്ലാ നാശനഷ്ടങ്ങളുടേയും അസമത്വങ്ങളുടേയും പല്ലിറുമ്മലുകളുടേയും കാരണം.ഗുണപാഠകഥകള്‍ ഇച്ഛാഭംഗം വന്നവരുടെ ലക്ഷണമാണെന്നാണ് ലോകം കരുതുന്നതത്രെ.

സ്പെഷ്യല്‍ റിലേറ്റിവിറ്റി - നാഴിക്കണക്ക്

വേഗം ചോറാണെന്നിരിക്കട്ടെ.സഞ്ചരിച്ച ദൂരം അരിയും സഞ്ചരിക്കാനെടുക്കുന്ന സമയം നാഴിയുമാണെങ്കില്‍ - ഒരു കുന്നു ചോറു വെക്കുമ്പോള്‍ നാഴിയുടെ വലിപ്പം കൂടും.അരിയുടെ വലിപ്പം കുറയും.  

NB:എത്രത്തോളം ശാസ്ത്രീയമെന്നറിയില്ല