Friday, 30 June 2017

മുറിവിന്റെ കഥ

ഒാരോ മുറിവും ഓരോ കഥയാണ്..

നിരവധി കഥാപാത്രങ്ങളുള്ള കഥ....

പോഷിപ്പിച്ചവരും പൊതിഞ്ഞുപിടിച്ചവരും ഉമ്മ വെച്ചവരും ഉപദേശിച്ചവരും കരം പിടിച്ചവരും മുന്‍പേ നടന്നവരും തള്ളിയിട്ടവരും ആവേശം കുത്തിവെച്ചവരും തട്ടി മാറ്റിയവരും വാരിയെടുത്തവരും മുഖം തിരിച്ചവരും കുറ്റപ്പെടുത്തിയവരും പരിഹസിച്ചവരും സമാശ്വസിപ്പിച്ചവരും ശുശ്രൂഷിച്ചവരും കൂടെയിരുന്നവരും മൗനം ഭജിച്ചവരും കഥകള്‍ പടര്‍ത്തിയവരുമായ കഥാപാത്രങ്ങള്‍..

ഇവരെല്ലാം അകത്തും പുറത്തുമുള്ളവരാണ്.