Saturday, 6 May 2017

പനിച്ചൂടില്‍

സായിപ്പന്‍മാര്‍ ആട്ടിന്‍കാട്ടം പോലെ കുറച്ചേ അപ്പിയിടാറുള്ളൂ എന്നാണ് കേള്‍വി.നമ്മുടെ മാതിരി കപ്പേം ചക്കേം ഒന്നുമല്ലല്ലോ അവര്‍ കഴിക്കുന്നത്.മുഴുവന്‍ ഗുണമുള്ള സാധനങ്ങളല്ലേ.പനി വരുമ്പോള്‍ നമ്മളും സായിപ്പിനേപ്പോലാകും.

പനി വേറൊരു ലോകമാണ്.തിരക്കുകളില്‍ നിന്നെല്ലാം മാറി..പുതച്ച് മൂടി..ക്ഷീണിച്ച കണ്‍പോളകളെയും ചൂടുള്ള ശ്വാസത്തേയും മന്ദഗതിയിലായ നെഞ്ചിടിപ്പിനേയും സ്വയം ശ്രദ്ധിച്ച്..

ഇടക്കെപ്പൊഴോ നനവുള്ള ഒരു കൈപ്പടം നെറ്റിയില്‍ വീഴും.ശുണ്ഠി വരും.പുറമേ കാണിക്കില്ല.അമ്മയാണ്.അടുക്കളയില്‍ നിന്നുള്ള വരവാണ്.ഇനി മധുരമിടാത്ത ചുക്കുകാപ്പി കുടിക്കണം.മരുന്ന് കഴിക്കണം.മരുന്ന് കഴിച്ച് പനി വിയര്‍പ്പിച്ചു കളയാന്‍ മടിയാണ്.എന്നാലും കഴിക്കണം.പുറംലോകത്തേക്കിറങ്ങണമല്ലോ.