Tuesday, 11 October 2016

മുതുമണം

ആ കുടിയേറ്റഗ്രാമത്തിലെ വീടുകളില്‍ മുതിര്‍ന്ന പുരുഷന്‍മാര്‍ വല്ലപ്പോഴും ഒന്നിച്ചുകൂടാറുണ്ട്..വല്ലപ്പോഴും..കഠിനാദ്ധ്വാനത്തിന്റെയും പട്ടിണിയുടെയും രോഗങ്ങളുടേയും പ്രകൃതിദുരന്തങ്ങളുടെയും നാളുകള്‍ ആണ്.ഒത്തുകൂടുമ്പോള്‍ വാശിയേറിയ ശീട്ടുകളിയാണ് പ്രധാനവിനോദം.ചണച്ചാക്കുകള്‍ വിരിച്ച് കളിക്കാര്‍ വട്ടത്തില്‍ ഇരിയ്ക്കും.ഒച്ചയും ബഹളവുമായി കളി പുരോഗമിയ്ക്കും.കശുമാങ്ങാ വാറ്റിയ ചാരായമുണ്ട്.ഇടിയിറച്ചിയുണ്ട്.ഇവ കളിക്കളത്തില്‍ എത്തും.കളിയുടെ രസത്തില്‍ മുള്ളാന്‍ പോലുമെഴുന്നേല്‍ക്കില്ല.കളി കഴിയുമ്പോള്‍ ചണച്ചാക്കില്‍ മൂത്രപ്പാടുകള്‍ കാണാം.അസ്സഹനീയമായ ദുര്‍ഗന്ധവും.വല്ല്യമ്മമാരുടെ ഭാഷയില്‍ മുതുമണം.മുതുക്കന്‍മാരുടെ മൂത്രത്തിന്റെ മണം.