Friday, 25 March 2016

ശ്വാനചിന്തകള്‍

വീട്ടിലെ പട്ടിയെങ്കില്‍,  കൈയ്യില്‍ കരിങ്കല്ലിന്‍ ചീളെടുത്ത് മറച്ചുപിടിക്കുന്നതു പോലെ പ്രദര്‍ശിപ്പിക്കുന്നതെന്തേ?

കറക്കം

കുഞ്ഞുചോദ്യങ്ങള്‍

കുഞ്ഞു കാതുകള്‍

കണ്ണീര്‍ കുഴച്ച് മയപ്പെടുത്താവുന്നിടത്തോളമാക്കിയ ഉത്തരങ്ങള്‍

ധാര്‍ഷ്ട്യം -മൗനത്തിനുമേലും

അപരിചിതത്തമാണ് മറുപടി

ശക്തിപ്രകടന - തിരസ്കാര - പരിഹാസ - സമാശ്വാസ ബലങ്ങളില്‍ കറങ്ങുന്ന ഒരു ചെറു നീര്‍ച്ചുഴികൂടി

പുഴയിലെ ചെറുകല്ലിലടിച്ച് ഇല്ലാതാവും

Friday, 11 March 2016

പ്രദര്‍ശനം

കയറ്റിക്കുത്തിയ മുണ്ടിലും,
ഇറക്കിവെട്ടിയ മേലുടുപ്പിലും,
കുടുക്കഴിച്ചിട്ട കുപ്പായത്തിലും, ആത്മവിശ്വാസത്തിന്റെ;
ധാര്‍ഷ്ട്യത്തിന്റെ;
അജ്ഞതയുടെ:
വശീകരണത്തിന്റെ;
വിശദീകരണത്തിന്റെ;
ഒരല്‍പ്പം നഗ്നതാപ്രദര്‍ശനം..വാക്കുകളിലും

Friday, 4 March 2016

വേഗത

വേഗതയെന്തെന്നറിയാത്ത പാദങ്ങളും മിഴികളും

മുങ്ങിക്കുളിക്കുന്ന -

കാഴ്ചകളും

സന്തോഷങ്ങളും

വേദനയും

ലഹരിയും

കാലവും

ജീവിതവും

വിലനിലവാരം

മതിപ്പ് - ശീലം

വില - ആശയക്കുഴപ്പം

നിലവാരം - നിശബ്ദത